A brief history of SIO
ചരിത്രം
1982 ഒക്‌ടോബര്‍ 19-നാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥിസംഘടനയായി എസ്.ഐ.ഒ രൂപീകരിക്കപ്പെടുന്നത്. നീണ്ട കാല്‍നൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനഫലമായി ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുമുള്ള ഏറ്റവും വലിയ വിദ്യാര്‍ഥിപ്രസ്ഥാനമായി എസ്.ഐ.ഒ മാറിക്കഴിഞ്ഞു. സംഘടനാരൂപീകരണത്തിന്റെ ആദ്യകാലങ്ങളില്‍ യുവജനങ്ങള്‍ക്ക് പ്രാമുഖ്യമുള്ള വിദ്യാര്‍ഥി-യുവജനസംഘടനയായാണ് എസ്.ഐ.ഒ വര്‍ത്തിച്ചിരുന്നത്. എന്നാല്‍ 2003-ല്‍ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് രൂപീകരണത്തോടെ എസ്.ഐ.ഒ കേരളത്തില്‍ ഒരു സമ്പൂര്‍ണ്ണ വിദ്യാര്‍ഥിപ്രസ്ഥാനമായി മാറാനുള്ള ശ്രമങ്ങള്‍ എസ്.ഐ.ഒ ഏറെക്കുറെ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
സമ്മേളനങ്ങള്‍, കാമ്പയിനുകള്‍
കഴിഞ്ഞ 27 വര്‍ഷക്കാലമായി എസ്.ഐ.ഒ നിരന്തരം ജനങ്ങളോട് പൊതുവിലും വിദ്യാര്‍ഥിസമൂഹത്തോട് വിശേഷിച്ചും സംസാരിച്ചുകെന്നണ്ടേയിരിക്കുന്നു. സംവാദസംസ്‌കാരം എന്നത് എസ്.ഐ.ഒവിന്റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ്. എസ്.ഐ.ഒവിന്റെ നേതൃത്വത്തില്‍ സംഘടിക്കപ്പെട്ട സമ്മേളനങ്ങളും കാമ്പയിനുകളും ഇത്തരം സംവാദങ്ങളുടെ സവിശേഷ സന്ദര്‍ഭങ്ങളായിരുന്നു.
പ്രധാന സമ്മേളനങ്ങള്‍
‘സത്യം സമരം സമാധാനം’/സംസ്ഥാന സമ്മേളനം/ 1985/ ഫറോഖ്
‘വിശ്വാസത്തിലേക്ക് വീണ്ടും’/ജില്ലാ സമ്മേളനങ്ങള്‍/ 1988-1989
‘ഇസ്‌ലാം നവലോകത്തിന്റെ പ്രതീക്ഷ’/ജില്ലാ സമ്മേളനങ്ങള്‍/1994
‘പുതുനൂറ്റാണ്ട് പുതിയ വ്യവസ്ഥ’/ജില്ലാ സമ്മേളനങ്ങള്‍/1994
‘മതം മതജീര്‍ണ്ണതക്കെതിരെ’ ജില്ലാ സമ്മേളനങ്ങള്‍/1995
‘വിദ്യാഭ്യാസത്തിന്റെ പുനര്‍മാനവീകരണത്തിന്/വിദ്യാര്‍ഥി സമ്മേളനം/1996/പറവൂര്‍
ദക്ഷിണമേഖലാ വിദ്യാര്‍ഥി സമ്മേളനം/1998/എറണാകുളം
ഉത്തര മേഖലാ വിദ്യാര്‍ഥി സമ്മേളനം/1998/വടകര
‘പുതിയ മനുഷ്യനിലേക്ക്’/ദക്ഷിണ കേരള സമ്മേളനം/2000/കായംകുളം
‘അറിവിന്റെ സമരസാക്ഷ്യം’/വിദ്യാര്‍ഥി സമ്മേളനങ്ങള്‍/2001
ദീനിമദാരിസ് വിദ്യാര്‍ഥി സമ്മേളനം/2002/ശാന്തപുരം
ദീനിമദാരിസ് വിദ്യാര്‍ഥി സമ്മേളനം/2004/പറവൂര്‍
‘വൈദ്യനൈതികതയല്ല; വേണ്ടത് ജീവിതനൈതികത’/മെഡിക്കല്‍ വിദ്യാര്‍ഥി സമ്മേളനം/2008/തൃശൂര്‍
അറബിക് കോണ്‍ഫറന്‍സ്/2007/കോഴിക്കോട്
ഉറുദു സമ്മേളനം/2008/ആലുവ
കേഡര്‍ കോണ്‍ഫറന്‍സ്/2010/കണ്ണൂര്‍
പ്രധാന കാമ്പയിനുകള്‍
‘നാം മനുഷ്യര്‍ നാം ഒന്ന്’/1984
‘മാനവമൈത്രിക്ക് യുവശക്തി’/1988
‘സ്രഷ്ടാവിലേക്ക് മടങ്ങുക’/1994
‘സംസ്‌കാരമോ സര്‍വ്വനാശമോ’/1995
‘വിജയത്തിലേക്ക് വരിക’/1999
‘വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുക’/1999
‘സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിന്’/2000
‘വിദ്യാര്‍ഥിത്വം സംരക്ഷിക്കുക’/2001
‘ആത്മസാക്ഷാത്കാരത്തിന് സംഘം ചേരുക’/2002
‘ഉറവതേടി…. കുട്ടികള്‍ നാടുണര്‍ത്തുന്നു’/ടീന്‍സ് സര്‍ക്കിള്‍ കാമ്പയിന്‍/2002
‘ജീവിതം സമരം ഭാവി; നമുക്ക് നമ്മെ നിര്‍വ്വചിക്കുക’/2003
‘നാളേക്ക് ഒരുതുള്ളി, ഒരുവിത്ത്’/ടീന്‍സ് സര്‍ക്കിള്‍ കാമ്പയിന്‍/2003