Students islamic organization of india | Kerala
ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും ക്ഷേമത്തിനും സ്വാസ്ഥ്യത്തിനും ആത്യന്തികമായ വിജയത്തിനുമായി ദൈവം കനിഞ്ഞുനല്‍കിയ ജീവിത ദര്‍ശനമാണ് ഇസ്‌ലാം. ഇസ്‌ലാമിനെ ആദര്‍ശമായി സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥിസംഘടനയാണ് സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എസ്.ഐ.ഒ). ഇസ്‌ലാം മുസ്‌ലിംകളുടെ മാത്രം മതമല്ല എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്; മുഴുവന്‍ ലോകത്തിനുമുള്ള ദൈവത്തിന്റെ കാരുണ്യവും അനുഗ്രഹവുമാണത്. അതുകൊണ്ട് തന്നെ എസ്.ഐ.ഒ മുസ്‌ലിം വിദ്യാര്‍ഥികളുടെ മാത്രം സംഘടനയല്ല; ജാതി-മതഭേദമന്യേ മുഴുവന്‍ വിദ്യാര്‍ഥികളുടേതുമാണ്. സാമൂഹ്യനിര്‍മ്മിതിയില്‍ സര്‍ഗാത്മകമായ പങ്ക് വഹിക്കാന്‍ വിദ്യാര്‍ഥിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ഉത്തരവാദിത്വമാണ് എസ്.ഐ.ഒ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളെ ധാര്‍മ്മിക മൂല്യങ്ങളുടെ പാതയില്‍ അടിയുറപ്പിച്ച് നിര്‍ത്താന്‍ എസ്.ഐ.ഒ നിരന്തരം പരിശ്രമിക്കുന്നു. അവരില്‍ നന്മയും സാഹോദര്യവും നട്ടുവളര്‍ത്താന്‍ പണിയെടുക്കുന്നു. മനുഷ്യനെ നിരുപാധികം സ്‌നേഹിക്കാനും സേവിക്കാനും പഠിപ്പിക്കുന്നു. വിദ്യാഭ്യാസരംഗത്തെ അനീതികള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ മുറവിളി ഉയര്‍ത്തുന്നു. വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നു. തങ്ങളുടെ പഠനത്തില്‍ മികവ് പുലര്‍ത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വ്വതോന്‍മുഖമായ പ്രേരണയും പിന്തുണയും പ്രോല്‍സാഹനവും നല്‍കുന്നു.